Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Published by

കോഴിക്കോട് : എംഡിഎംഎയുമായി മുഖ്യലഹരിക്കടത്തുകാരനും യുവതികളും ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയിലായി. ലഹരിക്കടത്തുകാരനായ കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, സഹായി കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് , കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് അറിയാതിരിക്കാന്‍ സ്ത്രീകളായ ആതിരയെയും വൈഷ്ണവിയെയും കാറില്‍ ഒപ്പംകൂട്ടുന്നതാണ് അമറിന്‌റെ രീതിയെന്ന് ഡാന്‍സാഫ് സംഘം പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപം ഡാന്‍സാഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറില്‍ 27 ഗ്രാം എംഡിഎംഎ കണ്ടെത്തിയതും ഇവരെ അറസ്റ്റു ചെയ്തതും.
മാളുകളും ബീച്ചുകളും അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളും മറ്റുമാണ് അമീറിന്‌റെ ലഹരിവില്‍പ്പന കേന്ദ്രങ്ങളെന്നാണ് വിവരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by