കൊച്ചി: അയ്യപ്പന്‍കാവില്‍ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് വ്യക്തമായത്.
വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.വിദ്യാര്‍ഥിയെ കൂടാതെ അഞ്ചോളം പേരെ നായ കടിച്ചു. മറ്റു നായകളെയും കടിച്ചിട്ടുണ്ട്.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ വ്യക്തമാക്കി.എന്നാല്‍ പ്രദേശവാസികകള്‍ ജാഗ്രത പുലര്‍ത്തണം. നായ കടിച്ച എല്ലാവര്ക്കും വാക്സിന് നല്കി.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: