പാലക്കാട് : അട്ടപ്പാടി കണ്ടിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി രവിയാണ് (35)മരിച്ചത്. തല അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.
അസം സ്വദേശി നൂറുള്‍ ഇസ്ലാമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് രണ്ടു പേരും ചെയ്യുന്നത്. നൂറുളിനേയും ഭാര്യയേയും സംഭവത്തിന് ശേഷം കാണാനില്ലെന്നാണ് വിവരം.ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്.അഗളി പൊലീസ് അന്വേഷണം തുടങ്ങി.
ദമ്പതികള്‍ വനത്തിലൂടെ രക്ഷപ്പെട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രവിയുടെ മൃതദേഹം അഗളിയിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: