കൊച്ചി: ആമസോണ്‍ കൊച്ചി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വ്യാജ ഐഎസ്ഐ മുദ്രയുള്ള ഉല്‍പന്നങ്ങള്‍ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ആണ് റെയ് ഡ് നടത്തിയത്.
വിദേശഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് നാമത്തിലുള്ള വ്യാജ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍. ചെരിപ്പുകള്‍ എന്നിവ പിടിച്ചു. ഐഎസ് ഐ മുദ്രകള്‍ വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ വിചാരണാനടപടികള്‍ ഉടന്‍ ആരംഭിക്കും. രണ്ട് വര്‍ഷം വരെ തടവ് നല്‍കാന്‍ കഴിയുന്ന വകുപ്പ് പ്രകാരമാണ് കേസ്.
ദല്‍ഹിയില്‍ ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് സെന്‍ററുകളിലും റെയ് ഡ്
ദല്‍ഹിയിലെ ഫ്ലിപ് കാര്‍ട്ട് , ആമസോണ്‍ ഉല്‍പന്നശേഖരണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലും ഈയിടെ വ്യാജ ഉല്‍പന്നങ്ങള്‍ ബിഐഎസ് പിടികൂടിയിരുന്നു. ഇവിടെ നിന്നും ആറ് ലക്ഷം രൂപയുടെ ഗുണനിലവാരമില്ലാത്ത ഷൂകള്‍ ആണ് പിടിച്ചെടുത്തത്. . ആമസോണ്‍ കേന്ദ്രത്തില്‍ നിന്നും 70 ലക്ഷം രൂപയുടെ ഗുണനിലവാരമില്ലാത്ത വിവിധ ഉല്‍പന്നങ്ങള്‍ പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: