കൊച്ചി: ആലപ്പുഴ സ്വദേശിനി പെരിയാറില്‍ മുങ്ങിമരിച്ചു . നന്ദനയാണ് മരിച്ചത്.
വേങ്ങൂര്‍ പാണംകുഴിയിലാണ് സംഭവം.ആണ്‍ സുഹൃത്തിനൊപ്പം മണല്‍ത്തിട്ടയിലൂടെ മറുകരയില്‍ പോയി മടങ്ങവെ കാല്‍വഴുതി യുവതി വെള്ളത്തിലേക്ക് വീണു.
കയത്തില്‍ അകപ്പെട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുറുപ്പുംപടി പൊലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: