കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ ദിവസം പുക നിറഞ്ഞതിനിടെ മൂന്ന് പേര്‍ മരിച്ചതിന് കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗംഗാധരന്‍, ഗോപാലന്‍, സുരേന്ദ്രന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തിയിട്ടില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.
അതേസമയം പുക ഉണ്ടായത് സംബന്ധിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. പുക ആദ്യം ഉയര്‍ന്ന യു പി എസ് മുറിയില്‍ പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് സംബന്ധിച്ച തീരുമാനം ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, മെഡിക്കല്‍ കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: