മലപ്പുറം: തലയില്‍ ചക്ക വീണ് 9 വയസുകാരി മരിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം.
പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു.
ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക