ബെംഗളൂരു : പാകിസ്താനെ വെറുതെ വിടരുതെന്നും, വേണമെങ്കിൽ താൻ പാകിസ്താനെ ആക്രമിക്കാൻ ചാവേർ ആകാമെന്നും കർണാടക ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ഒറ്റയ്‌ക്ക് പാക്കിസ്ഥാനില്‍ ചെന്ന് ആക്രമണം നടത്താമെന്ന് സമീർ അഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടത്.
‘പാകിസ്താൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത് ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാകിസ്താനിൽ ആക്രമണം നടത്താൻ തയ്യാറാണ്’ എന്നാണ് സമീർ പറഞ്ഞത്. ഇത് കേട്ടയുടനെ മാധ്യമപ്രവർത്തകർ അടക്കം ചിരിച്ചു. എന്നാൽ താൻ ചിരിക്കാൻ വേണ്ടി പറയുകയല്ലെന്നും കാര്യമായിട്ടാണ് പറയുന്നതെന്നും സമീർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണം മനുഷ്യത്വരഹിതവും കാടത്തവുമാണ് എന്നും സമീർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: