കോഴിക്കോട്: മുസ്ലിം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് മാറാട് കടലോര ഗ്രാമം. ഭീകരതയെ ചെറുക്കാനും ഇല്ലാതാക്കാനും രാഷ്‌ട്രം വിജയിക്കുമ്പോഴും കേരളം മുസ്ലിംഭീകരരുടെ സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. രാകേഷ് പറഞ്ഞു. ഇന്നലെ മാറാട് നടന്ന ശ്രദ്ധാഞ്ജലി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003ലെ മാറാട് കൂട്ടക്കൊല കേരളത്തിനുള്ള പാഠമായിരുന്നു. അപ്രതീക്ഷിത സംഭവത്തെ ഹിന്ദുസമൂഹം നേരിട്ട ചരിത്രം പ്രതീക്ഷ നല്കുന്നതുമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമാക്കി മുസ്ലിം മതഭീകരവാദികള്‍ നടത്തിയ ആക്രമണം തീരദേശത്തുനിന്ന് ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു. ഉറ്റവര്‍ കൊല്ലപ്പെട്ടപ്പോഴും ഈ ആക്രമണപദ്ധതിയെ ഹിന്ദുസമൂഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. മാറാട് കൂട്ടക്കൊല പ്രദേശിക പ്രശ്‌നങ്ങളുടെ പേരിലല്ല നടന്നത്. പിറന്ന നാട്ടില്‍ അന്തസോടെ ജീവിക്കുമെന്ന് തെളിയിച്ച പ്രതീക്ഷയാണ് മാറാട് ഗ്രാമം കേരളത്തിന് നല്കിയത്. ഭീകരതയെ പരാജയപ്പെടുത്താന്‍ രാജ്യം വിജയിക്കുമ്പോഴും കേരളം ഇന്നും അതില്‍ നിന്നും പാഠം പഠിച്ചിട്ടില്ല. ഇടത് സര്‍ക്കാര്‍ വേടനെ അറസ്റ്റ് ചെയ്ത സംഭവം പോലും ഹിന്ദുസമൂഹത്തിലെ ജാതിവിവേചനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്, ഒ. രാകേഷ് പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍, അരയ സമാജം പ്രസിഡന്റ് എ. കരുണാകരന്‍,ബേപ്പൂര്‍ നഗര്‍ സഹസംഘചാലക് വിജയന്‍ മേനോക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സമ്മേളനം കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ ക.ഭാ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശശി കമ്മട്ടേരി, വി.കെ. ഷൈജു, ഇ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: