അലഹബാദ് : കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദുക്കളെക്കുറിച്ച് കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇപ്പോൾ ഈ പ്രസ്താവനക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് മുതിർന്ന അഭിഭാഷക. റോബർട്ട് വാദ്രയുടെ പ്രസ്താവനയ്‌ക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് അഭിഭാഷക രഞ്ജന അഗ്നിഹോത്രിയാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഹർജി പരിഗണിക്കുന്നതിനിടെ ഹർജിക്കാരന് രണ്ട് വഴികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. വാദ്രയ്‌ക്കെതിരെ ക്രിമിനൽ അല്ലെങ്കിൽ സിവിൽ നടപടിക്രമങ്ങൾ പിന്തുടരാം. ഈ തീരുമാനത്തിന് ശേഷം, റോബർട്ട് വാദ്രയ്‌ക്കെതിരെ പരാതി നൽകുമെന്ന് അഭിഭാഷക രഞ്ജന അഗ്നിഹോത്രി പറഞ്ഞു.
ഏപ്രിൽ മാസത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിൽ രാജ്യം നടുങ്ങിയപ്പോഴാണ് വിവാദ പ്രസ്താവനയുമായി വാദ്ര രംഗത്തെത്തിയത്. സർക്കാർ ഹിന്ദുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാലും മുസ്ലീങ്ങൾ ഭയപ്പെടുന്നതിനാലുമാണ് ഹിന്ദുക്കളുടെ കൂട്ടക്കൊല നടന്നതെന്നാണ് റോബർട്ട് വാദ്ര പറഞ്ഞത്. മുസ്ലീങ്ങൾ ഭയപ്പെട്ടാൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുമെന്നും വാദ്ര വിവാദ പരാമർശം നടത്തി.
അതേ സമയം വദ്രയുടെ പ്രസ്താവന മുസ്ലീം ലീഗിന്റെ പ്രസ്താവനയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അഭിഭാഷക രഞ്ജന അഗ്നിഹോത്രി പറഞ്ഞു. മുസ്ലീം ലീഗ് പ്രവർത്തിച്ച രീതി കൊണ്ടാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. റോബർട്ട് വാദ്രയുടെ പ്രസ്താവനയും അതേ തരത്തിലുള്ളതായിരുന്നുവെന്നും അഭിഭാഷക കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: