ഇസ്ലാമബാദ്: അയോധ്യയില്‍ പുതിയ ബാബ്റി മസ്ജിദ് പണിയാന്‍ പാക് പട്ടാളക്കാര്‍ ആദ്യ കല്ലിടുമെന്ന് പാക് സെനറ്റര്‍ പല്വാഷ മുഹമ്മദ് സായ് ഖാന്. ഈ പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് പല്വാഷ മുഹമ്മദ് സായ് ഖാന് നേരിടേണ്ടി വന്നത്. പല്‍വാഷയുടെ സ്വപ്നത്തിലായിരിക്കും പാക് പട്ടാളക്കാര്‍ അയോധ്യയില്‍ തറക്കല്ലിടുകയെന്നായിരുന്നു ഒരു വിമര്‍ശനം.
പാകിസ്ഥാനിലെ സെനറ്റ് യോഗത്തിലാണ് പാക് സെനറ്റര്‍ പല്വാഷ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ചത്. ബാബ്റി മസ്ജിദിന് വേണ്ടി ആദ്യ ആസാന് ചൊല്ലുക പാകിസ്ഥാനിലെ ഇപ്പോഴത്തെ പട്ടാള മേധാവി അസിഫ് മുനീര്‍ ആയിരിക്കുമെന്നും പല്വാഷ പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യാ പട്ടാളക്കാരെ പാകിസ്ഥാനിലെ മരങ്ങളില്‍ കെട്ടിത്തൂക്കുമെന്നും പല്വാഷ പറഞ്ഞു.
ഞങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ രക്തപ്പുഴ ഒഴുകുമെന്നും പല്വാഷ പറഞ്ഞു. ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ള ഖലിസ്ഥാന്‍ ഭീകരന് ഗുര്‍പത് വന്ത് സിങ്ങിനെ പല്വാഷ അഭിനന്ദിക്കുകയും ചെയ്തു.
പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ എംപിയാണ് പല്വാഷ. 2021 മാര്‍ച്ച് മുതല്‍ സിന്ധ് മേഖലയെ പ്രതിനിധീകരിക്കുന്ന നേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: