കോട്ടയം: ‘മൊബൈല്‍ മദ്യശാല’ നടത്തിയിരുന്നയാളെ 5 കുപ്പി വിദേശമദ്യവും 17000 രൂപയും അടക്കം പിടികൂടി. ചീരംചിറ സ്വദേശി ചങ്ങങ്കേരില്‍ പ്രദീപ് ജോസഫ് ആണ് അറസ്റ്റിലായത്. ചെത്തിപ്പുഴ ഭാഗത്ത് വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. അളവില്‍ കവിഞ്ഞ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
സ്കൂട്ടറില്‍ ചുറ്റി നടന്ന് ആവശ്യക്കാര്‍ക്ക് മദ്യം വിതരണം ചെയ്യുകയാണ് പ്രദീപിന്റെ രീതി.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചങ്ങനാശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സന്ദീപ്, ബിജു, പ്രമോദ്കുമാര്‍, രഞ്ജിത്ത്, പ്രദീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: