World

ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അപേക്ഷയാണ്, പാവപ്പെട്ട പാകിസ്ഥാനികളെ ശിക്ഷിക്കരുത്, എല്ലാത്തിനും കാരണം അസിം മുനീർ : പാക് നടി ഹാനിയ ആമിർ

ജനറൽ അസിം മുനീറിന്റെ കശ്മീർ നയവും തീവ്രവാദ പ്രവർത്തനങ്ങളും കാരണം പാകിസ്ഥാൻ സിനിമാ വ്യവസായത്തെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെന്നും നടി സന്ദേശത്തിൽ പറയുന്നു

Published by

കറാച്ചി : പ്രശസ്ത പാകിസ്ഥാൻ നടി ഹാനിയ ആമിറുമായി ബന്ധപ്പെടുത്തി ഒരു സന്ദേശം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പാകിസ്ഥാനിലെ സാധാരണക്കാർ ഇന്ത്യയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ അവരെ ശിക്ഷിക്കരുതെന്നും നടി ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർത്ഥിച്ച സന്ദേശമാണ് ഇതിന് കാരണം.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ സാധാരണ പാകിസ്ഥാൻ പൗരന്മാരല്ലെന്നും പാകിസ്ഥാൻ സൈന്യവും തീവ്രവാദികളുമാണെന്നും ഹനിയ ആരോപിക്കുന്നു. അവർ കുറ്റവാളികളാണെങ്കിൽ സാധാരണ കലാകാരന്മാരും പൗരന്മാരും ശിക്ഷിക്കപ്പെടരുതെന്നും അവർ പറഞ്ഞു. ജനറൽ അസിം മുനീറിന്റെ കശ്മീർ നയവും തീവ്രവാദ പ്രവർത്തനങ്ങളും കാരണം പാകിസ്ഥാൻ സിനിമാ വ്യവസായത്തെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെന്നും നടി സന്ദേശത്തിൽ പറയുന്നു.

ഇപ്പോള്‍ നിരവധി പാകിസ്ഥാന്‍ കലാകാരന്മാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക