ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം, നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള പാകിസ്ഥാൻ പ്രദേശങ്ങളിൽ ഭയവും നിശബ്ദതയും നിലനിൽക്കുന്നു. പ്രത്യേകിച്ച് അതിർത്തി ഗ്രാമങ്ങളിൽ ജീവിതം സ്തംഭിച്ചിരിക്കുക മാത്രമല്ല അവിടത്തെ പള്ളികളിൽ പ്രാർത്ഥനകൾ പോലും നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
ഈ ഭയം മൂലം അവർ പ്രദേശം വിട്ട് പാകിസ്ഥാനിലേക്ക് നീങ്ങിയിരിക്കാനുള്ള സാധ്യത ഉയർത്തുന്നുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ജമ്മുവിലെ ആർഎസ് പുര സെക്ടറിലെ അവസാന ഇന്ത്യൻ ഗ്രാമമായ സുചേത്ഗഡിൽ ഇന്ത്യൻ കർഷകർ ഗോതമ്പ് വിളവെടുക്കുന്ന തിരക്കിലാണ്. എന്നാൽ അതിർത്തിയുടെ മറുവശത്ത് പാകിസ്ഥാൻ ഭാഗത്ത് പൂർണ്ണ ശൂന്യതയും ദൃശ്യമാണ്. വയലുകളിൽ പണിയൊന്നും നടക്കുന്നില്ല, സാധാരണ ദിവസങ്ങളിലെ പോലെ കന്നുകാലികളെ കാണാനുമില്ല.
ആക്രമണത്തിന് മുമ്പ് പാകിസ്ഥാൻ ഭാഗത്ത് ധാരാളം പ്രവർത്തനങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഗ്രാമവാസികൾ പറയുന്നു. പാകിസ്ഥാൻ കർഷകർ പതിവായി തങ്ങളുടെ വയലുകളിൽ ജോലി ചെയ്തിരുന്നു, പലപ്പോഴും അവരുടെ കന്നുകാലികളെ തീറ്റയ്‌ക്കായി ഇന്ത്യൻ അതിർത്തിക്ക് സമീപം കൊണ്ടുവന്നിരുന്നു. പക്ഷേ ഇപ്പോൾ അവിടെ എല്ലാം ശാന്തമാണ്.
പാകിസ്ഥാനിലെ പള്ളികളിൽ നിന്ന് ബാങ്ക് വിളി ശബ്ദം പോലും നിലച്ചതായി തങ്ങൾ ആദ്യമായി കണ്ടതായി ഗ്രാമ സർപഞ്ച് പറഞ്ഞു. കാർഗിൽ യുദ്ധസമയത്ത് മാത്രമാണ് ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ സിയാൽകോട്ട് മേഖലയിലെ കജ്രിയാൽ, ഉഞ്ചി ബെയിൻസ്, കാസിരെ, ഗുംഗ തുടങ്ങിയ ഗ്രാമങ്ങളും ഇപ്പോൾ വിജനമാണ്.
പാകിസ്ഥാൻ റേഞ്ചർമാർ ഇപ്പോൾ അവരുടെ ടവറുകളിൽ നിന്ന് ഇന്ത്യൻ പ്രദേശം നിരീക്ഷിക്കുന്നുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് പൊതു പ്രവർത്തനങ്ങളൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം നുഴഞ്ഞുകയറ്റമോ സംശയാസ്പദമായ പ്രവർത്തനമോ ഉണ്ടാകുമെന്ന് ഇന്ത്യൻ ഗ്രാമവാസികൾ ഭയപ്പെടുന്നുണ്ട്. അതിനാൽ അതിർത്തി ഗ്രാമങ്ങളിൽ ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ ആർഎസ്പുരയിലെ ജനങ്ങൾ ഇന്ത്യാ ഗവൺമെന്റിനൊപ്പം ഉറച്ചുനിൽക്കുന്നുമുണ്ട്. പാകിസ്ഥാന്റെ ദുഷ്ടലക്ഷ്യങ്ങൾക്ക് മറുപടി നൽകേണ്ട സമയമാണിതെന്ന് ഗ്രാമീണർ ഉറപ്പിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക