ന്യൂദല്‍ഹി: തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ച് ഗായബ് (കാണാനില്ല) എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പ്രചാരണം അഴിച്ചുവിടുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യം മോദിയുടെ ശിരസ്സ് തന്നെയായിരുന്നോ? മഞ്ഞ കുര്‍ത്തയും വെളുത്ത പൈജാമയും കറുത്ത ഷൂസും ധരിച്ച തലയില്ലാത്ത മോദിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം മോദിയെ കാണാനില്ല (മോദി ഗായബ് ) എന്ന കാമ്പയിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് ഗയാബ് മോദി എന്ന കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപ്രചാരണത്തിലൂടെ പുറത്തുവന്നത് എന്നാണ് വിമര്‍ശനം. ഇതേക്കുറിച്ച് വലിയ ആശങ്ക പടരുകയാണ്. കോണ്‍ഗ്രസില്‍ ആരായിരിക്കും മോദിയുടെ തലയില്ലാത്ത ചിത്രം സൃഷ്ടിച്ച് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് എന്നതിന് ഉത്തരം കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. .
മോദിയെ പാകിസ്ഥാനൊപ്പം ചേര്‍ന്ന് മോദിയെ പിന്നില്‍ നിന്നും കുത്താന്‍ വരുന്നത് രാഹുല്‍ ഗാന്ധിയാണെന്ന അര്‍ത്ഥം വരുന്ന രീതിയില്‍ കത്തി പിന്നില്‍ ഒളിപ്പിച്ച് പിടിച്ച് മുഖം തിരിച്ചുനില്‍ക്കുന്ന ഗാന്ധിതൊപ്പി ധരിച്ച രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി തിരിച്ചടിയെന്നോണം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. മോദി ഒളിച്ചോടിയില്ലെന്നും പഹല്‍ഗാം ആക്രമണത്തിന് ശേഷം മോദി എല്ലായിടത്തും ഉണ്ടായിരുന്നുവെന്നും ഉള്ള ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനം വന്നതോടെയാണ് കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായത്.
ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. പാകിസ്ഥാനെതിരെ തിരിച്ചടിക്കേണ്ടെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് പ്ചചാരണം.
ഇന്ത്യ-പാക് യുദ്ധസാഹചര്യം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്കെതിരെ പാകിസ്ഥാനിലെ മുന്‍മന്ത്രിയുടെ ഒരു ട്വീറ്റിനോട് ഇങ്ങിനെ പ്രതികരിച്ചത് അന്തസ്സിന്റെ അതിര് ലംഘിച്ച പ്രതികരണമായിപ്പോയി എന്ന വിമര്‍ശനം വ്യാപകമായി ഉയരുകയാണ്. പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തിയ ഉടന്‍ സൗദി സന്ദര്‍ശനം നിര്‍ത്തിവെച്ച് ഇന്ത്യയില്‍ മടങ്ങിയെത്തി കാര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി. സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിന്റെ പേരിലാണ് കോണ്‍ഗ്രസ് ഇത്രയും തരം താഴ്ന്ന പ്രചാരണം അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: