Kerala

അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്യാതനായി

Published by

കോട്ടയം: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് (85) നിര്യാതനായി. ഉഴവൂര്‍ സ്വദേശിയാണ്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.സെന്റ് സ്റ്റീഫന്‍സ് കോളേജിലെ  പ്രൊഫസറായിരുന്ന ജോസമ്മ സണ്ണിയാണ് ഭാര്യ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക