Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയുധങ്ങളുമായി തുര്‍ക്കി യുദ്ധവിമാനം പാകിസ്ഥാനില്‍ എത്തിയെന്ന റിപ്പോര്‍ട്ട് തുര്‍ക്കി തള്ളി; എത്തിയത് ഇന്ധനം നിറയ്‌ക്കാനുള്ള ചരക്ക് വിമാനം

ഇന്ത്യാ-പാക് സംഘര്‍ഷം വര്‍ധിക്കുന്നതിനിടയില്‍ തുര്‍ക്കിയുടെ യുദ്ധവിമാനം ആയുധങ്ങളുമായി പാകിസ്ഥാനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് തള്ളി തുര്‍ക്കി. തുര്‍ക്കിയുടെ യുദ്ധവിമാനമായ സി-130ഇ ഹെര്‍കുലീസ് കഴിഞ്ഞ ദിവസം ആയുധങ്ങള്‍ നിറച്ച് പാകിസ്ഥാന്‍ തലസ്ഥാനമായ കറാച്ചിയില്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് യുദ്ധവിമാനമല്ലെന്നും ഇന്ധനം നിറയ്‌ക്കാന്‍ കറാച്ചിയില്‍ ഇറങ്ങിയത് തങ്ങളുടെ ചരക്ക് വിമാനം മാത്രമാണെന്ന് തുര്‍ക്കിയുടെ വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Janmabhumi Online by Janmabhumi Online
Apr 30, 2025, 06:17 pm IST
in India, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാനും മോദിയും ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ (വലത്ത്) സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തുര്‍ക്കി യുദ്ധവിമാനത്തിന്‍റെ ചിത്രം (ഇടത്ത് മുകളില്‍ ) വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ഓപ്പണ്‍ സോഴ്സ് ഇന്‍റലിജന്‍റ് ഡേറ്റ  പുറത്തുവിട്ട തുര്‍ക്കി വിമാനം തുര്‍ക്കി തലസ്ഥാനമായ അങ്കാരയില്‍ നിന്നും കറാച്ചിയിലേക്ക് പറന്നതായുള്ള രേഖാചിത്രം (ഇടത്ത് താഴെ)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാനും മോദിയും ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ (വലത്ത്) സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തുര്‍ക്കി യുദ്ധവിമാനത്തിന്‍റെ ചിത്രം (ഇടത്ത് മുകളില്‍ ) വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ഓപ്പണ്‍ സോഴ്സ് ഇന്‍റലിജന്‍റ് ഡേറ്റ പുറത്തുവിട്ട തുര്‍ക്കി വിമാനം തുര്‍ക്കി തലസ്ഥാനമായ അങ്കാരയില്‍ നിന്നും കറാച്ചിയിലേക്ക് പറന്നതായുള്ള രേഖാചിത്രം (ഇടത്ത് താഴെ)

FacebookTwitterWhatsAppTelegramLinkedinEmail

അങ്കാര: ഇന്ത്യാ-പാക് സംഘര്‍ഷം വര്‍ധിക്കുന്നതിനിടയില്‍ തുര്‍ക്കിയുടെ യുദ്ധവിമാനം ആയുധങ്ങളുമായി പാകിസ്ഥാനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് തള്ളി തുര്‍ക്കി. തുര്‍ക്കിയുടെ യുദ്ധവിമാനമായ സി-130ഇ ഹെര്‍കുലീസ് കഴിഞ്ഞ ദിവസം ആയുധങ്ങള്‍ നിറച്ച് പാകിസ്ഥാന്‍ തലസ്ഥാനമായ കറാച്ചിയില്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് യുദ്ധവിമാനമല്ലെന്നും ഇന്ധനം നിറയ്‌ക്കാന്‍ കറാച്ചിയില്‍ ഇറങ്ങിയത് തങ്ങളുടെ ചരക്ക് വിമാനം മാത്രമാണെന്ന് തുര്‍ക്കിയുടെ വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലായിരുന്നു ഈ റിപ്പോര്‍ട്ട് പ്രചരിച്ചത്. തുര്‍ക്കിയുടെ സി-130ഇ ഹെര്‍കുലീസ് എന്ന വിമാനത്തിന്റെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഏപ്രില്‍ 28ന് അറബിക്കടലിന് മുകളിലൂടെ തുര്‍ക്കിയുടെ സി-130ഇ ഹെര്‍കുലീസ് എന്ന യുദ്ധവിമാനം പറക്കുന്നതിന്റെ ചിത്രവും പ്രചരിച്ചിരുന്നു. പിന്നീട് ഒന്നല്ല, ആറ് തുര്‍ക്കി യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനില്‍ എത്തിയെന്ന് വരെ വാര്‍ത്ത പ്രചരിച്ചു. ഓപ്പണ്‍ സോഴ്സ് ഇന്‍റലിജന്‍റ് ഡേറ്റ (ഓഎസ്ഐഎന്‍ടി) എന്ന വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്ഥാപനമാണ് തുര്‍ക്കിയുടെ യുദ്ധവിമാനം കറാച്ചി ലക്ഷ്യമാക്കി പറന്നതായി അറിയിച്ചത്. ഇതോടെ ഇന്ത്യയിലെ അക്കാദമിക പണ്ഡിതരും യുദ്ധ വിശകലനവിദഗ്ധരും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരും പല വാര്‍ത്തകളും പ്രചരിപ്പിച്ചു. ഇതോടെയാണ് എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് തുര്‍ക്കിയുടെ വാര്‍ത്തവിതരണമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ഇത് യുദ്ധവിമാനമല്ല, ഇന്ധനം നിറയ്‌ക്കാന്‍ വേണ്ടി എത്തിയ ചരക്ക് വിമാനം മാത്രമാണെന്നും തുര്‍ക്കി അറിയിച്ചു.

കശ്മീരിലെ പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്ന ദിവസം തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഒപ്പമാണെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തുര്‍ക്കി യുദ്ധവിമാനം അയച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ എര്‍ദ്വാന്റെ പ്രസ്താവനയില്‍ ഇന്ത്യയുടെ പേര് പരാമര്‍ശിക്കുക കൂടി ചെയ്തിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ യാതൊരു യുദ്ധപ്രഖ്യാപനവും തുര്‍ക്കി നടത്തിയിട്ടില്ല.

മാത്രവുമല്ല, ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന ഒരു പ്രസ്താവനയും തുര്‍ക്കി പ്രസിഡന്‍റ് എര്‍ദ്വാന്‍ നടത്തിയിരുന്നു. എല്ലാക്കാലത്തും ഒരു മുസ്ലിം നേതാവായി നിലകൊള്ളുന്ന നേതാവാണ് എര്‍ദ്വാന്‍. അതിനാലാണ് പാകിസ്ഥാന്‍ എര്‍ദോഗാനെ കൂടുതലായി പൊക്കിപ്പിടിക്കുന്നത്. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്ഥാന് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുക എന്നല്ലാതെ തുര്‍ക്കിക്ക് മറ്റ് താല്‍പര്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇല്ല. മറ്റ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് അവര്‍ക്ക് കോടികളുടെ ആയുധങ്ങല്‍ വില്‍ക്കുന്ന മിടുക്കനായ വ്യാപാരി മാത്രമാണ് എര്‍ദ്വാന്‍. തുര്‍ക്കി തന്നെ കോവിഡിന് ശേഷം ആഭ്യന്തരകലാപത്തില്‍ നട്ടംതിരിയുകയാണ്. അതിനിടെ ഇന്ത്യയ്‌ക്കെതിരെ ഒരു പോരിന് എര്‍ദ്വാന്‍ ഇറങ്ങിപ്പുറപ്പെടില്ല. മാത്രമല്ല അന്താരാഷ്‌ട്ര വേദികളില്‍ മോദിയുടെ നല്ല സുഹൃത്തുമാണ് എര്‍ദ്വാന്‍. പാകിസ്ഥാന് വേണ്ടി അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എഫ് 16 നിലനിര്‍ത്താന്‍ സഹായിക്കുന്നത് തുര്‍ക്കിയാണെന്നത് സത്യമാണ്. പാകിസ്ഥാന് വേണ്ടി പല ആയുധങ്ങളും നല്‍കിയിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് തുര്‍ക്കി. ചൈനയാണ് പാകിസ്ഥാന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്ന രാജ്യം.

ജി20 ഉച്ചകോടിയ്‌ക്കിടയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ, ഷിപ്പിംഗ്, വ്യോമയാനം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ എര്‍ദ്വാനും മോദിയും തീരുമാനിച്ചിരുന്നു. മോശമായിരുന്ന തുര്‍ക്കി-ഇന്ത്യ ബന്ധത്തെ മോദി ഊഷ്മളമാക്കി മാറ്റിയിരുന്നു.

Tags: pakistanTurkey#IndiaPakWar#RecepTayyipErdogan#Turkeywarplane#PakistanBehindPahalgam #IndiaPakWar #IndiaPakistan #LineofControl
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

India

‘ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, നിങ്ങളുടെ ശ്വാസം മുട്ടിക്കും’ ; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

India

തൂര്‍ക്കി, അസര്‍ബൈജാന്‍ വിസ അപേക്ഷകളില്‍ 42% കുറവുണ്ടായെന്ന് അറ്റ്‌ലീസിന്റെ റിപ്പോര്‍ട്ട്

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തമാക്കും : ടോക്കിയോയിൽ പാക് ഭീകരതയെ തുറന്ന് കാട്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

പുതിയ വാര്‍ത്തകള്‍

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, വെളളക്കെട്ട്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി, അടുത്ത അഞ്ച് ദിവസംകേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

ഗതാഗത കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിച്ചുവെന്നും റേഷന്‍ വിതരണത്തില്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ 273 ആയി, ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

ഹയര്‍സെക്കണ്ടറി പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 24 ന് , സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പരിശോധിക്കാം

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍, ഇത് നീതി നിഷേധത്തിനു തുല്യമെന്നും ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies