ജേണലിസ്റ്റ് രാഹുല്‍ ശിവ്ശങ്കര് (ഇടത്ത്) ജമ്മു കശ്മീരിലെ മെന്‍ധാറില്‍ നിന്നും പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ സ്വദേശിനി (വലത്ത്)
ന്യൂദല്‍ഹി: ഏപ്രില്‍ 29 ചൊവ്വാഴ്ച ജിഹാദികളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും എന്തിന് മോദി വിരുദ്ധരായ എല്ലാവരും ഒന്നിച്ച ദിവസമായിരുന്നു. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ പൗരന്മാരായ 11 പേരെ പറഞ്ഞയയ്ക്കുന്നതിനെതിരെ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണമാണ് അഴിച്ചുവിട്ടത്. വീഡിയോയ്ക്ക് കൊഴുപ്പ് കൂട്ടാന്‍ ഇവര്‍ ഇന്ത്യ വിട്ടുപോകുന്നതിന്റെ വീഡിയോയും അവരെ യാത്രയയ്ക്കാന്‍ വേണ്ടി നിരവധി പേരെ അണിനിരത്തി വല്ലാത്ത ഒരു ശോകമൂക അന്തരീക്ഷം ഇവര്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഈ മുതലക്കണ്ണീര്‍ കണ്ടുനില്‍ക്കാനേ കഴിയുന്നില്ലെന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൈംസ് നൗ ചാനലിന്റെ മുന്‍ എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍. എക്സില്‍ പങ്കുവെച്ച ലഘുവായ കുറിപ്പിലാണ് രാഹുല്‍ ശിവശങ്കര്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. “1990ല്‍ കശ്മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്മീര്‍ വിട്ട് പോകുമ്പോള്‍ ഒരാളും അവരെ ആശ്വസിപ്പിക്കാനുണ്ടായില്ലല്ലോ?”- രാഹുല്‍ ശിവശങ്കര്‍ ചോദിക്കുന്നു.
“പാകിസ്ഥാനിലെ ഹിന്ദുക്കളെ ക്രൂരമായി പാകിസ്ഥാനിലെ ഭരണാധികാരികള്‍ പീഢിപ്പിക്കുമ്പോള്‍ ആരും ഇല്ലായിരുന്നു. ഒരു പാകിസ്ഥാനിയെ കശ്മീരില്‍ നിന്നും പറഞ്ഞയയ്‌ക്കുന്നതിന്റെ പേരില്‍ മെന്‍ധാര്‍ എന്ന സ്ഥലത്ത് ഉണ്ടായ കണ്ണീരും വികാരപ്രകടനവും അന്നൊന്നും ഉണ്ടായിക്കണ്ടില്ല. “- രാഹുല്‍ ശിവശങ്കര്‍ ചോദിക്കുന്നു.
മെന്‍ധാറില്‍ നിന്നും പറഞ്ഞയച്ച പാക് കുടുംബങ്ങളുടെ വികാരവത്തായ, കണ്ണീര്‍ നിറഞ്ഞ ചിത്രങ്ങള്‍ അതിവേഗമാണ് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുന്നത്. പിന്നീല്‍ അവര്‍ തന്നെ. ജിഹാദി, കമ്മ്യൂണിസ്റ്റ്, എന്‍ജിഒ, കോണ്‍ഗ്രസ് കൂട്ടൂകെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക