India

അള്ളാഹു അക്ബർ മുഴക്കി സിപ്‌ലൈൻ ഓപറേറ്റർ ; പിന്നാലെ വെടിയുതിർത്ത് ഭീകരർ : പഹൽഗാം ആക്രമണത്തിന്റെ ദൃശ്യങ്ങൾ

Published by

ശ്രീനഗർ: അള്ളാഹു അക്ബറെന്ന് മുഴക്കിയ ശേഷമാണ് പഹൽഗാമിൽ ഭീകരർ വെടിയുതിർത്തതെന്ന് റിപ്പോർട്ട് . ഭീകരാക്രമണത്തിനു പിന്നാലെ വിനോദ സഞ്ചാരികളിലൊരാൾ പുറത്തുവിട്ട വീഡിയോയിൽ സിപ്‌ലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബറെന്ന് ഉറക്കെ വിളിച്ചുപറയുന്നതും പിന്നാലെ ഭീകരർ വെടിയുതിർക്കുന്നതും കാണാം. ഈ സിപ്‌ലൈൻ ഓപറേറ്ററെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി .

ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് സിപ്‌ലൈൻ ഓപ്പറേറ്ററെ എൻഐഎ വിളിച്ച് വരുത്തിയിരിക്കുന്നത്.. ഭാര്യക്കും മകനും മറ്റ്‌ നാലുപേർക്കുമൊപ്പമാണ് ഋഷി ഭട്ട് പഹൽഗാമിലെത്തിയത്. ഇവരെല്ലാം സിപ്‌ലൈനിൽ കയറിയിരുന്നു. എന്നാൽ താൻ സിപ്‌ലൈനിലായിരിക്കുമ്പോൾ ഓപ്പറേറ്റർ അള്ളാഹു അക്ബറെന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചുപറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതിനുപിന്നാലെ വെടിയൊച്ചകളും മുഴങ്ങിക്കേട്ടു.

വീഡിയോ പകർത്തുന്നതിനിടെ താഴെ നിന്നൊരാൾ നിലത്തേക്ക് വീഴുന്നത് കണ്ടതോടെയാണ് എന്തോ അപകടമുണ്ടെന്ന് മനസിലായത്. തുടർന്ന് തന്റെ സിപ്പ് ലൈൻ കയർ നിർത്തി, ഏകദേശം 15 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി, ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഋഷി ഭട്ട് പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by