Education

ഡ്രില്‍ പിരീഡില്‍ ഇനി കണക്കുമാഷ് കയറി വരില്ല! സ്‌കൂളുകള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

Published by

തിരുവനന്തപുരം: സ്‌കൂളുകളില്‍ കായിക ഇനങ്ങള്‍ക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള സമയത്തു മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് കര്‍ക്കശമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പഴയതു പോലെ ഡ്രില്‍ പിരീഡില്‍ ഇനി കണക്കുമാഷ് കയറി വരില്ലെന്ന് ചുരുക്കം.
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്ന് തിരുവനന്തപുരത്തെ 15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സൂംമ്പാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിലയിരുത്തി.
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് സൂംമ്പാ ഡാന്‍സ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തില്‍ എല്ലാ സ്‌കൂളുകളിലും ഇത് പഠിക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. സൂംമ്പാ മാത്രമല്ല, യോഗ ഉള്‍പ്പെടെ കുട്ടികള്‍ക്കു താല്പര്യമുള്ള കായിക ഇനങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക