ഹൈദരാബാദ്: നക്സലുകളെ വെടിവെയ്‌ക്കരുതെന്ന വിചിത്ര ആവശ്യമുയര്‍ത്തി മുന്‍ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. തെലുങ്കാനയുടെയും ഛത്തീസ് ഗഡിലെയും അതിര്‍ത്തികളിലെ നക്സലുകളെ വേട്ടയാടരുതെന്നാണ് ചന്ദ്രശേഖരറാവു ആക്രോശിക്കുന്നത്. നക്സലുകള്‍ ആദിവാസികളാണ് എന്ന വാദമാണ് ചന്ദ്രശേഖരറാവു ഉപയോഗിക്കുന്നത്.
ഇതോടെ ചന്ദ്രശേഖരറാവുവിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഇങ്ങിനെ നക്സലുകളെ രാഷ്‌ട്രീയ നേതാക്കള്‍ രക്ഷിച്ചുതുടങ്ങിയാല്‍ ഇന്ത്യ എവിടെ എത്തും എന്നാണ് പലരും ചോദിക്കുന്നത്. കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത ദല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ മദ്യനയ അഴമിതിയില്‍ 100 കോടി രൂപ കൈക്കൂലി നല്‍കിയ മദ്യക്കമ്പനികളുടെ ഇടനിലക്കാരിയായിരുന്നു. ഈ കേസില്‍ ഇഡി കവിതയെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരുന്നു.
ഈയിടെ സൈന്യം നൂറുകണക്കിന് നക്സലുകളെ വളഞ്ഞിരിക്കുകയാണ്. മിക്കവാറും നക്സലുകളുടെ അവസാന കോട്ട തകരാന്‍ പോകുന്നതിനിടെയാണ് അവര്‍ക്ക് വേണ്ടി ആദിവാസി, ഗോത്രവര്‍ഗ്ഗ കാര്‍ഡിറക്കി ചന്ദ്രശേഖരറാവു വോട്ട് രാഷ്‌ട്രീയം കളിക്കുന്നത്.
അതേ സമയം 2026 മാര്‍ച്ച് 31ന് നക്സല്‍ ഭീതി അവസാനിപ്പിക്കുമെന്ന നിലപാടിലാണ് അമിത് ഷാ. 2026 മാര്‍ച്ചോടെ നക്സല്‍ മുക്ത ഭാരതമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: