ഇസ്ലാമബാദ് എല്ലാക്കാലത്തും ഹിന്ദുക്കളെയും ഇന്ത്യയെയും കുറ്റപ്പെടുത്തുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന മതഭ്രാന്തനാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പഹൽഗാം ഭീകരാക്രമണം നടത്തിയത് ഇന്ത്യ ആണെന്നതാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയരുകയാണ്. നിങ്ങള്‍ക്ക് മതഭ്രാന്ത് കൊണ്ട് കണ്ണ കാണാതായോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. “അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേൽ ചുമത്തുകയാണ് ഇന്ത്യ”- അഫ്രീദി ആരോപിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായുള്ള പരമ്പരകൾ സംഭവിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവിൽ ഐസിസി ടൂർണമെന്‍റുകളിലും ഏഷ്യാകപ്പിലുമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ നടത്തുന്നത്. 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. 2013ലായിരുന്നു ഇന്ത്യ– പാക്ക് പരമ്പര അവസാനമായി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക