വാഴ്സോ (പോളണ്ട്) : ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി പോളണ്ടില്‍ നടക്കുന്ന സൂപ്പര്‍ ബെറ്റ് റാപ്പിഡ് ചെസ്സിലെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയ്‌ക്ക് വന്‍ തിരിച്ചടി. ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയോട് പ്രജ്ഞാനന്ദ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഇതോടെ പ്രജ്ഞാനന്ദയുടെ പോയിന്‍റ് വെറും അഞ്ചില്‍ തന്നെ തുടരുകയാണ്.
അതേ സമയം ഇന്ത്യയുടെ അരവിന്ദ് ചിതംബരം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബള്‍ഗേറിയന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വാസെലിന്‍ ടോപൊലോവിനെയാണ് രണ്ടാം റൗണ്ടില്‍ അരവിന്ദ് ചിതംബരം തോല്‍പിച്ചത്. ഇതോടെ ഏഴ് പോയിന്‍റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
എട്ട് പോയിന്‍റോടെ വ്ളാഡിമിര്‍ ഫിഡോസീവ് തന്നെയാണ് മുന്‍പില്‍. പ്രജ്ഞാനന്ദയെ തോല്‍പിച്ച് അലിറെസ ഫിറൂഷയ്‌ക്കും എട്ട് പോയിന്‍റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: