ആലുവ : നാല് ഗ്രാമോളം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചേന്ദമംഗലം കിഴക്കൻ തുരുത്തിൽ താമസിക്കുന്ന ബാലരാമപുരം ആലുവിള സൗമ്യഭവനിൽ ആദർശ് (ജിത്തു 28 ) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും വടക്കേക്കര പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലെ അലമാരിയിൽ സൂക്ഷിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായിരുന്നു വിൽപ്പന. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ വടക്കേക്കര എസ്.എച്ച്.ഒ കെ.ആർ ബിജു, എസ്.ഐമാരായ എം. ഷെറി, സി.എസ് ഗിരീഷ്, എ.എസ്.ഐമാരായ വി.ഡി റീന, എം.ഒ ഡിക്സൻ, സി പി ഒ മാരായ ശീതൾ, ശ്രീരാഗ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: