മാനന്തവാടി: ലിഫ്റ്റ് നല്‍കാം എന്ന വ്യാജേന കാറില്‍ കയറ്റി കൊണ്ടുപോയി യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന് (50) ആണ് ശിക്ഷ.
കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബറില്‍ തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തവിഞ്ഞാലില്‍ ആയിരുന്നു സംഭവം.
ഇവിടെ 43-ാം മൈലില്‍ ബസ് കാത്തുനിന്ന യുവതിയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രതി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.രക്ഷപ്പെടാനായി കാറില്‍ നിന്നും ചാടിയ അതിജീവിതയെ പിന്നാലെ ഉണ്ടായിരുന്ന ബസ് ജീവനക്കാരും യാത്രക്കാരുമാണ് രക്ഷപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: