Kerala

ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ പ്രതി നാരായണദാസ് ബംഗളുരുവില്‍ പിടിയില്‍

നാരായണദാസിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു

Published by

ബംഗളുരു : ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തിലെ ഒന്നാം പ്രതി നാരായണദാസ് ബംഗളുരുവില്‍ പിടിയില്‍. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

നാരായണദാസിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ഇരുചക്ര വാഹനത്തില്‍ നിന്നു ലഹരി സ്റ്റാമ്പ് കണ്ടെത്തി എന്ന കേസില്‍ 72 ദിവസം ജയില്‍ കഴിഞ്ഞ ശേഷമാണ് ഷീല സണ്ണി പുറത്തിറങ്ങിയത്.ഈ കേസ് വ്യാജമെന്നു കണ്ടെത്തിയിരുന്നു.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണം എക്‌സൈസില്‍ നിന്നു പൊലീസിന് കൈമാറി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by