ന്യൂദൽഹി : സ്വീഡനിൽ നിന്ന് വൻ ആയുധ ശേഖരം ഇന്ത്യയിലേക്ക് . 2016-ൽ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) തീവ്രവാദ ലോഞ്ച് പാഡുകൾ നശിപ്പിക്കാൻ ഉപയോഗിച്ച കാൾ-ഗസ്റ്റാഫ് റോക്കറ്റ് ലോഞ്ചറിന്റെ നൂതന പതിപ്പായ എടി-4 മാണ് ഇന്ത്യൻ സൈന്യത്തിനായി എത്തിച്ചത് . AT-4 നിർമ്മിക്കുന്ന സ്വീഡനിലെ സാബ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
ശത്രു ബങ്കറുകൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ആന്റി-ആർമർ ആയുധമാണ് AT-4. കാൾ ഗുസ്താഫുമായി താരതമ്യപ്പെടുത്തുമ്പോൾ, AT-4 വളരെ ഭാരം കുറഞ്ഞ റോക്കറ്റ് ലോഞ്ചറാണ്. ദ്രുതഗതിയിൽ സൈനികർക്ക് ആക്രമണം നടത്താനാകും .
2016 ലെ സർജിക്കൽ സ്ട്രൈക്കിനായി, ഇന്ത്യൻ ആർമിയുടെ പാരാ-എസ്എഫ് കമാൻഡോ കാൾ ഗുസ്താവ് തോളിലേറ്റിയാണ് പിഒകെയിൽ പ്രവേശിച്ചത്. പാരാ-എസ്എഫ് കമാൻഡോകൾ തീവ്രവാദികളുടെ ലോഞ്ച് പാഡുകളും നുഴഞ്ഞുകയറ്റത്തിന് തീവ്രവാദികളെ സഹായിക്കുന്ന പാകിസ്ഥാൻ ആർമി പോസ്റ്റുകളും തകർത്തത് കോൾ-ഗസ്റ്റാഫ് ഉപയോഗിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: