കൊച്ചി : പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ പാകിസ്താനെ വെള്ളപൂശുന്ന കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്ത് പാകിസ്ഥാൻ മുൻ മന്ത്രി . കോൺഗ്രസിന്റെ കേരള ഘടകം ട്വിറ്ററിൽ ഇട്ട പോസ്റ്റ് പാകിസ്ഥാൻ മുൻ മന്ത്രി ഫവദ് ഹുസൈൻ ആണ് ഷെയർ ചെയ്തത് . അത് പാകിസ്ഥാൻ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഭീകരർ പഹൽഗാമിൽ വന്ന കാര്യത്തിലും, തിരികെ രക്ഷപെട്ട കാര്യത്തിലും സംശയം ഉണ്ടെന്ന് ആരോപിക്കുന്നതായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ് . സംഭവത്തിൽ കോൺഗ്രസിനെതിരെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. ക്രിസ്ത്യൻ സംഘടനയായ കാസയും കോൺഗ്രസിനെതിരെ രംഗത്തെത്തി.
‘ കേരളത്തിലെ കോൺഗ്രസുകാർക്കും അവരെ താങ്ങുന്ന ഊളകൾക്കും ഇത് അഭിമാന നിമിഷം . കേരളത്തിലെ കോൺഗ്രസുകാരുടെ നിലപാട് പാക്കിസ്ഥാൻകാർ വരെ ഏറ്റെടുത്തിരിക്കുന്നു . രാജ്യം ഒരു നിർണായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സ്വന്തം രാജ്യത്തെ പിന്നിൽ നിന്നും കുത്തിക്കൊണ്ട് ശത്രു രാജ്യത്തെ സഹായിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ കോൺഗ്രസ് നടത്തുന്നത് ഇതാദ്യമല്ല . പക്ഷേ ഇപ്പോഴത്തെ ഈ കേരളത്തിൽ നിന്നാണ് പാക്കിസ്ഥാന് സഹായം ലഭിച്ചിരിക്കുന്നത് , അതും കേരളത്തിലെ കോൺഗ്രസുകാരിൽ നിന്നും.
പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ പാകിസ്താനെ വെള്ളപൂശിക്കൊണ്ട് കോൺഗ്രസ് കേരള ഘടകം ട്വിറ്ററിൽ ഇട്ട പോസ്റ്റ് പാകിസ്ഥാൻ മുൻ മന്ത്രി വരെ ഷെയർ ചെയ്യുന്നു. അത് പാകിസ്ഥാൻ മാധ്യമങ്ങൾക്കിടയിൽ ഏറ്റെടുക്കുന്നു. മതേതര ഊളകളെ , കേരളത്തിൽ നാളെ പെഹൽഗാം ആവർത്തിച്ചാലും ഇതുതന്നെയായിരിക്കും നീയൊക്കെ താങ്ങിക്കൊണ്ട് നടക്കുന്ന കോൺഗ്രസിന്റെ നിലപാട് എന്നത് ഓർത്തിരിക്കുക.- എന്നാണ് കാസയുടെ വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക