കല്ലട ഷണ്‍മുഖന്‍ മാധ്യമപുരസ്കാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാറില്‍ നിന്നും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വീകരിക്കുന്നു
കൊല്ലം: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഏറ്റുവാങ്ങി.
കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് ജന്മഭൂമിയുടെ ജില്ലയിലെ മുഖമായിരുന്നു കല്ലട ഷണ്‍മുഖനെന്ന് അദ്ദേഹം അനുസ്മരിച്ചു. കൊവിഡ് തട്ടിയെടുത്ത മഹാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് കല്ലട ഷണ്‍മുഖന്‍. പത്രപ്രവര്‍ത്തകന്‍ എന്നതിനൊപ്പം തന്നെ ജ്യോതിഷിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് എല്ലാ മേഖലയിലും കാഴ്ചവച്ചതെന്നും പി.എസ്. ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തപസ്യ ജില്ലാ ഉപാദ്ധ്യക്ഷന്‍ രഞ്ജിലാല്‍ ദാമോദരന്‍ അദ്ധ്യക്ഷനായി. സണ്‍ ഇന്ത്യ സംസ്ഥാന അദ്ധ്യക്ഷന്‍ കേണല്‍ എസ്. ഡിന്നി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. വിമല്‍കുമാര്‍, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ആര്‍. അജയകുമാര്‍, തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍ മറുപടിപ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക