ചെന്നൈ: പഹല്‍ഗാം ആക്രമണം നടന്ന പശ്ചാത്തലത്തില്‍ മുഗളരുടെ ചരിത്രം ഭാരതത്തില്‍ എന്നെന്നേയ്‌ക്കുമായി മായ്ച്ചു കളയേണ്ട സമയം ഇതാണെന്ന് സദ് ഗുരു ജഗ്ഗി വാസുദേവ്. ഈ മുഗള്‍ പേരുകള്‍ എല്ലാം മാറ്റണമെന്നും സദ്ഗുരു ആവശ്യപ്പെട്ടു.
നാല് ലക്ഷം ഹിന്ദുക്കളെയാണ് ടിപ്പുസുല്‍ത്താന്‍ മലബാര്‍ മേഖലയില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ മുഴുവന്‍ ഭക്ത്യാര്‍ ഖില്‍ജി നളന്ദയില്‍ വന്ന് 90 ലക്ഷം പുസ്തകങ്ങളാണ് എരിച്ചുകളഞ്ഞത്. ഇയാളുടെ പേരില്‍ ഭക്ത്യാര്‍പുര്‍ എന്ന പേര് നല്‍കിയിരിക്കുന്നു. ഔറംഗബാദ് എന്ന പേരുള്ള 600 തെരുവുകള്‍ ഉണ്ട്.
ഹിന്ദു ജെയിന്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത കുത്തബ് ദിന്‍ ഐബകിന്റെ പേരില്‍ കുത്തബ് മീനാറുണ്ട്. നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കുത്തബ് ദിന്‍ ഐബക് തകര്‍ത്തത്. ഷാജഹാനും ഔറംഗസേബും നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തു. പിന്നീട് ചില ആരാധനാലയങ്ങള്‍ക്ക് ധനസഹായം എന്ന പേരില്‍ ചെറിയ തുകകള്‍ നല്‍കി. ഔറംഗസേബ് ചക്രവര്‍ത്തി ഹിന്ദുക്കള്‍ക്ക് നേരെ ജസിയ എന്ന പേരില്‍ വന്‍നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.
എന്തായാലും ചരിത്രം ഇങ്ങിനെയായിരിക്കെ ഈ ഘട്ടത്തില്‍ മുഗളന്മാരുടെ പേരിലുള്ള ചരിത്രം മായ്ച്ചുകളയുകയും സ്ഥലങ്ങള്‍ക്ക് നല്‍കിയ അവരുടെ പേരുകള്‍ മായ്ച്ചുകളയുകയും വേണം.- സദ് ഗുരു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: