തിരുവനന്തപുരം: മെസ്സി കേരളത്തില്‍ എത്തിയതുകൊണ്ടൊന്നും കായികരംഗത്ത് കേരളം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് കായിക താരം അഞ്ജു ബോബി ജോര്‍ജ്ജ്.
കേരളത്തിലെ കായികരംഗം ഏറെ മാറി. പക്ഷെ കായികരംഗത്തിന് മുന്‍പുണ്ടായിരുന്നതുപോലുള്ള പിന്തുണ ഇന്നില്ല. – അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നു. കായികമന്ത്രി അബ്ദു റഹിമാന്‍ മെസ്സിയെ കേരളത്തില്‍ എത്തിച്ച് പേരുടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഈ വിമര്‍ശനം.
കേരളത്തില്‍ നല്ല ട്രാക്കുകള്‍ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷെ ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതാണ് വികസനത്തിന്റെ മുദ്ര എന്ന് കരുതുന്നവരാണ് കേരളം ഭരിയ്‌ക്കുന്നത്.
സ്കൂളുകളില്‍ ഇന്ന് സ്പോര്‍ട്സിന് മുന്‍ഗണനകളില്ല.കായികരംഗത്തെ കീര്‍ത്തി ഇന്ന് ചരിത്രത്താളുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. “കേരളത്തില്‍ നടന്ന ഫെഡറേഷന്‍ കപ്പ് കേരളം അതിന്റെ കായികശക്തിയുടെ വേരുകളില്‍ നിന്നും എത്രത്തോളം വഴിതെറ്റിയിരിക്കുന്നു എന്നതിന് തെളിവാണ്. നമ്മടെ കുട്ടികള്‍ ഉപയോഗിച്ചിരുന്ന മൈതാനങ്ങള്‍ പലതും ഇല്ലാതാവുന്നു. വയലേലകള്‍ ഇല്ല. തുറസ്സായ സ്ഥലങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്നു. നഗരങ്ങളില്‍ പോലും ഒന്നോ രണ്ടോ സ്റ്റേഡിയങ്ങളേ ഉള്ളൂ. “- അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നു.
മെസ്സി വന്നതുകൊണ്ട് കേരളത്തില്‍ കായികരംഗം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് ഇന്ത്യന്‍ അത് ലറ്റിക്സ് ചീഫ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ രാധാകൃഷ്ണന്‍നായര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: