മുംബൈ ; മഹാരാഷ്‌ട്രയിൽ താമസിക്കുന്ന 5,023 പാകിസ്ഥാൻ പൗരന്മാരെ ഇന്ന് രാത്രിയോടെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . മഹാരാഷ്‌ട്രയിൽ നിന്ന് ഈ പാകിസ്ഥാനികളെയെല്ലാം പുറത്താക്കാനുള്ള പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം മഹാരാഷ്‌ട്രയിലെ 48 നഗരങ്ങളിലായി ആകെ 5023 പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി. നാഗ്പൂർ നഗരത്തിൽ നിന്നും 2,458 പാകിസ്ഥാനികളെയും താനെ നഗരത്തിൽ നിന്നും 1,106 പാകിസ്ഥാനി പൗരന്മാരെയും കണ്ടെത്തി. 14 പാകിസ്ഥാൻ പൗരന്മാർ മുംബൈയിൽ താമസിക്കുന്നുണ്ട്. മഹാരാഷ്‌ട്രയിൽ താമസിക്കുന്ന ഈ പാകിസ്ഥാനികളിൽ 51 പേർക്ക് മാത്രമാണ് സാധുവായ രേഖകൾ ഉള്ളത്.
എല്ലാ പാകിസ്ഥാനികളെയും കണ്ടെത്തി. എല്ലാവരെയും ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഒരു പാകിസ്ഥാൻ പൗരനും അവശേഷിക്കില്ല. ഇന്ന് രാത്രിയോടെ എല്ലാവരെയും തിരിച്ചയക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: