തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നെടുമങ്ങാട് തീർത്ഥങ്കരയിൽ നിന്നും ആരംഭിച്ചു. വൈകുണ്ഠ നാരായണ സ്വാമി ക്ഷേത്രത്തിൽ തൊഴുത്, നദീപൂജ നടത്തി ആരംഭിച്ച യാത്ര മുൻ ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് കല്ലിയോട് നടന്ന പൊതുയോഗത്തെ കുമ്മനം രാജശേഖരൻ അഭിസംബോധന ചെയ്തു. എൻസിസി രണ്ടാം കേരളാ ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ പരിപാടിയിൽ പങ്കാളികളായി. എന്‍സിസി 2കെ ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ സി.എസ്. ആനന്ദ്, ജലനിധി മുന്‍ ഡയറക്ടര്‍ ഡോ. സുഭാഷ് ചന്ദ്രബോസ്, മുന്‍ എസ്പി എന്‍. വിജയകുമാര്‍ ഐപിഎസ്, മോഹന്‍ദാസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍പേഴ്‌സണ്‍ റാണി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ആധ്യാത്മിക, സാംസ്‌കാരിക, സാഹിത്യ, വിദ്യാഭ്യാസമേഖലകളിലെ പ്രമുഖര്‍ യാത്രയില്‍ പങ്കാളികളാകുന്നുണ്ട്. കല്ലിയോട്, നെടുമങ്ങാട്, ആറാംകല്ല്, ഏണിക്കര, മണ്ണാംമൂല, മരുതംകുഴി, കല്ലടിമൂഖം എന്നിവിടങ്ങളില്‍ നദീസംരക്ഷണ യോഗങ്ങള്‍ നടക്കും. സ്വാമി മോക്ഷവൃതാനന്ദ, മുന്‍ ഐജി എസ്. ഗോപിനാഥ്, മുന്‍ കളക്ടര്‍ നന്ദകുമാര്‍ ഐഎഎസ്, ബിഷപ്പ് റോബിന്‍സണ്‍ ഡേവിഡ്, സ്വാമി ശിവാമൃതചൈതന്യ, സ്വാമി ജ്യോതിര്‍മയന്‍, ബി.എസ്. രാധാകൃഷ്ണന്‍ നായര്‍, അഡ്വ. എന്‍. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംസാരിക്കും.

വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നമസ്‌തേകിള്ളിയാറില്‍ അണിചേരും.
















