കൊച്ചി: മതം നോക്കി കൊല നടത്തുന്ന ഈ കാലഘട്ടത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടത് അനിവാര്യമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടന്നുവന്ന ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാകാലത്തും ഭാരതം നാരീശക്തിക്ക് പ്രാധാന്യവും സ്ത്രീകളുടെ വാക്കുകള്‍ക്ക് വിലയും നല്‍കിയിരുന്നു. ഡ്രഗ്ജിഹാദും ലൗജിഹാദും വ്യാപകമാകുന്ന കാലഘട്ടത്തില്‍ ഇതിനെതിരെ സമൂഹത്തില്‍ അവബോധം നടത്തി പ്രതിരോധം സൃഷ്ടിക്കാന്‍ ദുര്‍ഗാവാഹിനികള്‍ക്ക് കഴിയണം. വിദ്യാഭ്യാസത്തിനോപ്പം സമാജസേവനത്തിനും ധര്മ്മപരിപാലനത്തിലും ഹിന്ദു യുവത ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലിയ അപകടം നേരിടേണ്ടിവരും. യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ പ്രതിരോധ സംവിധാനം വികസിപ്പിക്കാനും ദുര്‍ഗാവാഹിനികള്‍ക്ക് സാധിക്കണം. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വ്യാപകമാക്കണെന്നും അനില്‍ വിളയില്‍ അഭിപ്രായപ്പെട്ടു.
ശിബിരാധികാരി പ്രൊഫ. ആശാലത അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്രഹ്മചാരിണി ദേവിക ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. പ്രശിക്ഷണം പൂര്‍ത്തിയാക്കിയ 200 പെണ്‍കുട്ടികള്‍ സമ്മേളനത്തില്‍ വിവിധ അഭ്യാസ പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ചു.
ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക നീതു ജനാര്ദ്ദനന്, അബിനു സുരേഷ്, എം.കെ ദിവാകരന്, വി.ശ്രീകുമാര്‍, സജീവന്, ജയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: