തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര ഇന്ന്.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്ര കിള്ളിയാര്‍ ഉത്ഭവിക്കുന്ന നെടുമങ്ങാട് തീര്‍ത്ഥങ്കരയില്‍ രാവിലെ 8.30ന് നദീപൂജയോടെ ആരംഭിക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. മാധവന്‍ നായര്‍ യാത്ര ഉദ്ഘാടനം ചെയ്യും. എന്‍സിസി 2കെ ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ സി.എസ്. ആനന്ദ്, ജലനിധി മുന്‍ ഡയറക്ടര്‍ ഡോ. സുഭാഷ് ചന്ദ്രബോസ്, മുന്‍ എസ്പി എന്‍. വിജയകുമാര്‍ ഐപിഎസ്, മോഹന്‍ദാസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍പേഴ്‌സണ്‍ റാണി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിക്കും.
ആധ്യാത്മിക, സാംസ്‌കാരിക, സാഹിത്യ, വിദ്യാഭ്യാസമേഖലകളിലെ പ്രമുഖര്‍ യാത്രയില്‍ പങ്കാളികളാകും. കല്ലിയോട്, നെടുമങ്ങാട്, ആറാംകല്ല്, ഏണിക്കര, മണ്ണാംമൂല, മരുതംകുഴി, കല്ലടിമൂഖം എന്നിവിടങ്ങളില്‍ നദീസംരക്ഷണ യോഗങ്ങള്‍ നടക്കും. സ്വാമി മോക്ഷവൃതാനന്ദ, മുന്‍ ഐജി എസ്. ഗോപിനാഥ്, മുന്‍ കളക്ടര്‍ നന്ദകുമാര്‍ ഐഎഎസ്, ബിഷപ്പ് റോബിന്‍സണ്‍ ഡേവിഡ്, സ്വാമി ശിവാമൃതചൈതന്യ, സ്വാമി ജ്യോതിര്‍മയന്‍, ബി.എസ്. രാധാകൃഷ്ണന്‍ നായര്‍, അഡ്വ. എന്‍. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ വിവിധ പരി
പാടികളില്‍ സംസാരിക്കും. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നമസ്‌തേകിള്ളിയാറില്‍ അണിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക