കൊല്‍ക്കൊത്ത: പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. തീവ്രവാദത്തോട് ഒരിയ്ക്കലും സഹിഷ്ണുത പാടില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ഇന്ത്യ ഇനി മേല്‍ ഐസിസിയിലോ ഏഷ്യാകപ്പിലോ കളിക്കാന്‍ പാടില്ലെന്നും സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും ഇന്ത്യയുടെ മണ്ണില്‍ പാകിസ്ഥാന്റെ തീവ്രവാദം അരങ്ങേറുകയാണ്. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. – സൗരവ്ഗാംഗുലി പറഞ്ഞു.
“പാകിസ്ഥാനെതിരെ കര്‍ശനമായ നടപടി എടുക്കണം. 100 ശതമാനവും ഇന്ത്യ പാകിസ്ഥാനുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കണം. തീവ്രവാദത്തെ എന്തായാലും സഹിക്കാന്‍ കഴിയില്ല. “- സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: