ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക വാഹനം സ്ഫോടനത്തിൽ തകർത്തു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സൈനിക വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ സംഘടനയുടെ വെബ്സൈറ്റിലും പബ്ലിഷ് ചെയ്തിട്ടുണ്ട്.
ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോൾ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകർത്തത്. ബലൂചിസ്ഥാൻറെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: