കൊച്ചി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം വൈകുന്നതില്‍ പരാതി നല്‍കി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍.സിബിഐ കൊച്ചി എസ്പിയ്‌ക്കാണ് പരാതി നല്‍കിയത്.
കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശം ഹൈക്കോടതി നല്‍കിയത്.
എന്നാല്‍ രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ല.ഇതാണ് പരാതി നല്‍കാന്‍ കാരണം.നേരത്തെ സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: