പെരുമ്പാവൂർ : ആൾമാറാട്ടം നടത്തി വ്യാജ രേഖകൾ ചമച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ ചേരാമംഗലം പനമ്പഴക്കാട് വീട്ടിൽ അദ്യൈത് ഭരത് (25)നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കരിമുഗളിൽ താമസിക്കുന്ന വയലാർ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ മാർച്ചിൽ കരി മുഗൾ ഭാഗത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണം പണയം വച്ചിരുന്നു. ഇതിനായി രേഖകളും വീട്ടമ്മ സമർപ്പിച്ചിരുന്നു. ഈ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രതി രേഖകൾ കൈവശപ്പെടുത്തി.
തുടർന്ന് ഇയാൾ പള്ളിക്കര ബ്രാഞ്ചിലേക്ക് സ്ഥലം മാറിപ്പോയി. അവിടെ ഈ രേഖകളും, വ്യാജ ഒപ്പും ഇട്ട് വീട്ടമ്മയുടെ പേരിൽ ലോണെടുത്തു. ഇത് തിരിച്ചടയ്‌ക്കാൻ പറഞ്ഞ് പള്ളിക്കര ബ്രാഞ്ചിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വീട്ടമ്മ കാര്യം അറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.
ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ അബ്ദുൽജബ്ബാർ, എ എസ് ഐ സൂര്യൻ, സിപിഒ മാരായ എൻ.ജി.അനീഷ്, എബി ഗോപാലൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: