കശ്മീര്‍: പഹല്‍ഗാമില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നില്‍ തീവ്രവാദികള്‍ക്ക് വന്‍ലക്ഷ്യമുള്ളതായി വിലയിരുത്തപ്പെടുന്നു.. സോന്‍മാര്‍ഗ്, ഗുല്‍മര്‍ഗ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാതെ തീവ്രവാദികള്‍ തെരഞ്ഞെടുത്തത് പഹല്‍ഗാം ആണ്.
അതിന് കാരണം പഹല്‍ഗാമാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള ഏറ്റവും എളുപ്പമുള്ള വഴി എന്നതാണ്. പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലൂടെയാണ് അമര്‍നാഥ് യാത്രികള്‍ കൂടുതലായി കടന്നുപോവുക. അവിടെയായിരുന്നു തീവ്രവാദ ആക്രമണം നടന്നത്.
അപ്പോള്‍ പിന്നെ പഹല്‍ഗാമില്‍ ഒരു ആക്രമണം നടത്തിയാല്‍ അമര്‍നാഥ് യാത്രികരുടെ എണ്ണം കുറയ്‌ക്കാന്‍ കഴിയും. ഹിമാലയത്തിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്ര ജൂലായ് 3ന് ആരംഭിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. 39 ദിവസം നീളുന്ന ഈ തീര്‍ത്ഥാടനത്തിന് പോകുന്നവരുടെ പേര് രജിസ്ട്രേഷന്‍ ഏപ്രില്‍ 14ന് ആരംഭിച്ചിരിക്കുകയാണ്. എന്തായാലും ഇത്തവണ കനത്ത സൈനിക സുരക്ഷയിലായിരിക്കും അമര്‍നാഥ് തീര്‍ത്ഥാടനയാത്ര. 2024ല്‍ 5.12 ലക്ഷം പേരാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്.
മറ്റൊരു കാര്യം പട്ടാളക്കാരെ ആക്രമിക്കാതെ സാധാരണ ടൂറിസ്റ്റുകളെ ആക്രമിച്ചു എന്നതാണ്. തീവ്രവാദികള്‍ക്ക് യാതൊരു ഭീഷണിയുമില്ലാത്ത സാധാരണ ടൂറിസ്റ്റുകളെ, നിഷ്കളങ്കരായ ജനങ്ങളെ കൊലപ്പെടുത്തുകയാണ് ഈ തീവ്രവാദികള്‍ ചെയ്തത്. മാത്രമല്ല, ഹിന്ദുവാണോ എന്ന് ചോദിച്ച് ആക്രമിച്ചതിന് പിന്നില്‍ ഇന്ത്യയാകെ മതപരമായ വിവേചനം ഉണ്ടാക്കുക എന്ന ലക്ഷ്യവും ഉണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. എന്നത് ഭീരുക്കളായ തീവ്രവാദികള്‍. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ മോശമാണ്. അതിനാല്‍ തന്നെ കുറക്കാലമായി അവിടെ നിന്നുള്ള ആക്രമണം കുറഞ്ഞു. വാസ്തവത്തില്‍ മോദി സര്‍ക്കാരിന് കീഴിലുള്ള കശ്മീരിന്റെ വികസനവും സമ്പന്നതയും ഉണര്‍വ്വും തകര്‍ക്കലാണ് ഈ ആസൂത്രത്തിന്റെ ലക്ഷ്യം. കശ്മീരിന്റെ വികസനത്തില്‍ ലോക്കല്‍ ജനങ്ങള്‍ കൂടി പങ്കാളികളായതോടെ അവരെക്കൂടി ഉള്‍പ്പെടുത്തിയാണ് കശ്മീരിലെ ടൂറിസം വളര്‍ന്നത്. ഇതോടെ കശ്മീരിലെ പ്രാദേശിക ജനവിഭാഗം സാമ്പത്തികമായി മെച്ചപ്പെടാന്‍ തുടങ്ങി. ഒരു കാലത്ത് സൈന്യത്തിന് നേരെ കല്ലെറിഞ്ഞിരുന്ന ലോക്കല്‍ ആളുകള്‍ തന്നെ ഇപ്പോള്‍ തീവ്രവാദികളെക്കുറിച്ച് സൈന്യത്തിന് വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. ഇത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നല്ല തിരിച്ചടി കൊടുത്തു തുടങ്ങുകയായിരുന്നു. ഹിന്ദു ആരെന്ന് ചോദിച്ചുകൊണ്ട് വെടിവെച്ച് എന്നത് കശ്മീരിലെ പ്രാദേശികവിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുസ്ലിങ്ങളെയും ഭയപ്പെടുത്തുകയാണ്. ഒരു ഹിന്ദു-മുസ്ലിം ലഹള ഉണ്ടാകുമോ എന്ന ഭീതിയും ഇവിടെ ഉണരുകയാണ്.
ഒരൊറ്റ അടിയില്‍ പല അലകള്‍ ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് അവര്‍ ആസൂത്രണം ചെയ്ത ആക്രമണം. ഇതിന്റെ അലകള്‍ ഇന്ത്യയിലാകെ അലയടിക്കാന്‍ വേണ്ടിതന്നെയാണ് ഇവര്‍ ചെയ്തത് എന്നും ചില വിലയിരുത്തലുകള്‍ ഉണ്ട്. പക്ഷെ ഇതിനെ കരുതലോടെയാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്. കശ്മീരിലെ പ്രാദേശിക ജനവിഭാഗത്തെ വിശ്വാസത്തിലെടുത്ത് ഈ തീവ്രവാദികള്‍ക്ക് വെള്ളവും വളവും നല്‍കുന്ന പാകിസ്ഥാന് അടിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. അത് തന്നെയാണ് ശരിയായ വഴിയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: