Categories: News

കോണ്‍ഗ്രസിനും സിപിഎമ്മിനും അറിയുന്നത് അഴിമതിയുടെയും പ്രീണനത്തിന്റെയും രാഷ്‌ട്രീയം, തനിക്ക് അറിയുന്നത് വികസനത്തിന്റെ രാഷ്‌ട്രീയം: രാജീവ് ചന്ദ്രശേഖര്‍

പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്ന പ്രീണനരാഷ്ട്രീയം തനിക്ക് അറിയില്ല

കണ്ണൂര്‍ : കോണ്‍ഗ്രസിനും സിപിഎമ്മിനും അറിയുന്ന കേരള രാഷ്‌ട്രീയം തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.അവര്‍ക്കറിയുന്നത് അഴിമതിയുടെയും പ്രീണനത്തിന്റെയും രാഷ്‌ട്രീയമാണ്.തനിക്ക് അറിയുന്നത് വികസനത്തിന്റെ രാഷ്‌ട്രീയം മാത്രമാണ്.

മലയാളം അറിയില്ല എന്ന പരാമര്‍ശത്തിന് സിനിമാ സ്‌റ്റൈലില്‍ മറുപടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നല്‍കി.പാകിസ്ഥാനിലെ ഭീകരവാദികളെ ന്യായീകരിക്കരുതെന്ന് സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും പറഞ്ഞപ്പോള്‍, ”എനിക്ക് കേരള രാഷ്‌ട്രീയവും മലയാളവും അറിയില്ല” എന്നായിരുന്നു അവരുടെ മറുപടി.

നിങ്ങള്‍ പറഞ്ഞത് ശരിയാണ് പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്ന പ്രീണനരാഷ്‌ട്രീയം തനിക്ക് അറിയില്ല. അതാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്‌ട്രീയം.

 

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക