നാഗ്പൂര്‍: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്റെ നിര്യാണത്തോടെ, ദേശീയ തലത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് അസ്തമിച്ചതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരണസന്ദേശത്തില്‍ പറഞ്ഞു.പത്മവിഭൂഷണ്‍ ജേതാവും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ ഡോ. കസ്തൂരിരംഗന്‍, ശാസ്ത്ര മേഖലയിലെ ഒരു ആഗോള അതികായനായിരുന്നു.
രാജ്യസഭ, ആസൂത്രണ കമ്മീഷന്‍ തുടങ്ങിയ വിവിധ മേഖലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ബഹിരാകാശ മേഖലയിലെ സംഭാവനകള്‍ക്കൊപ്പം ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു ചരിത്ര നേട്ടമാണ്.ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ഡോ. കസ്തൂരി രംഗന്‍, മനുഷ്യസ്‌നേഹിയായിരുന്നുവെന്ന് ഇരുവരും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: