തിരുവനന്തപുരം: കേരളത്തിലുള്ള 102 പാക് പൗരൻമാരും ഉടൻ രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം . ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ് കേരളത്തിലെത്തിയിരിക്കുന്ന പാക് പൗരൻമാരിൽ പകുതിയും .
. ബിസിനസ് ആവശ്യങ്ങൾക്കും , വിദ്യാർഥി, വിസകളിലും എത്തിയവർ രാജ്യം വിടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്.മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്
പാക് പൗരൻമാർക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു.പാക് പൗരൻമാർക്കു നിലവിൽ അനുവദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും.ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ദീർഘകാല വിസയ്‌ക്കു മാത്രം വിലക്കില്ല.മെഡിക്കൽ വിസ ലഭിച്ചവർക്കും മടങ്ങാൻ 29 വരെ സമയമുണ്ട്.
സാർക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരൻമാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇതിനോടൊപ്പം തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്‌ക്കാനുള്ള നടപടികളും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: