Kannur

ധർമടത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക് പുതിയ ഉണർവായി കിഫ്ബി

Published by

പേരു കേട്ട ബ്രണ്ണൻ കോളേജ് മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തിലെ സ്കൂളുകളിൽ മികച്ച ക്ലാസ് മുറികളും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് കിഫ്ബിയിൽ നിന്നുള്ള ഫണ്ട് ഉണർവായി. പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ എന്നിവ പദ്ധതിയിലുണ്ട്.

പിണറായി എജ്യൂക്കേഷൻ ഹബ്ബിനായി 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബയോഡൈവേഴിസ്റ്റി പാർക്ക്, അന്താരാഷ്‌ട്ര നിലവാരമുള്ള ഐടിഐ , റെസിഡൻഷ്യൽ സൗകര്യത്തോടു കൂടിയുള്ള ഐഎഎസ് അക്കാഡമി, ഹോട്ടൽ മാനേജ്മെന്‍റ് കോളെജ് എന്നിവ ആദ്യഘട്ടത്തിൽ നിർമിക്കും. വേങ്ങാട് ഇകെ നായനാർ സ്മാരക ഗവൺമെന്‍റ് ഹയർസെക്കൻഡറിസ്കൂളിലെ പശ്ചാത്തല സൗകര്യ വികസനത്തിന് 3 കോടി രൂപയും നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട ക്ലാസ്മുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിന് പദ്ധതി ഉപകാരപ്രദമായി.

ചാല , പെരളശേരി, മുഴപ്പിലങ്ങാട്, പിണറായി, പാലയാട് എന്നിവിടങ്ങളിലെ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും സാമ്പത്തിക സഹായങ്ങൾ എത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by