മുംബായ് : പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അപലപിച്ചു. മുംബായിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്നും അദേ്‌ദേഹം അറിയിച്ചു.
റിലയന്‍സ് കുടുംബത്തിനുവേണ്ടി മുകേഷ് അംബാനിയുടെ പ്രസ്താവന റിലയന്‍സ് ഇന്‍ഡസ്ട്രീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ ക്രൂരമായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തില്‍ റിലയന്‍സ് കുടുംബത്തിലെ എല്ലാവരും ഞാനും പങ്കുചേരുന്നു . ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തിലും പൂര്‍ണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: