കൊല്ലം: നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശൂരനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താജുദ്ദീന് അനുതാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള താജ് ഇന്റര്‍നാഷണലിലും വസതിയിലും ജി.എസ്.ടി അധികൃതര്‍ പരിശോധന നടത്തി. കൊട്ടാരക്കര, കൊല്ലം, കോട്ടയം, തിരുവനന്തപുരം ഇന്റലിജന്‍സ് യൂണിറ്റുകളും കൊല്ലം, കരുനാഗപ്പള്ളി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളും സംയുക്തമായി നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പു നടത്തിയത് സംബന്ധിച്ച രേഖകള്‍ കണ്ടെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: