India

ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാന്‍

ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള കൃഷിയിടത്തിന് സമീപം സൈനികന്‍ ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം

Published by

അമൃത് സര്‍ : ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു. അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ച് കടന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയില്‍ ആയത്.

പാക് റേഞ്ചേഴ്‌സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയില്‍ എടുത്തത്.പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം.കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്.

ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള കൃഷിയിടത്തിന് സമീപം സൈനികന്‍ ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം. പതിവ് നീക്കത്തിനിടെ, അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി വേലി കടന്ന് പാകിസ്ഥാന്‍ പ്രദേശത്തേക്ക് പ്രവേശിച്ചു. പിന്നാലെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജവാനെ പിടികൂടിയ നിലയിലുളള ഫോട്ടോകളും പാകിസ്ഥാന്‍ പുറത്തു വിട്ടു.

ഇന്ത്യന്‍ സൈന്യത്തിലെയും പാകിസ്ഥാന്‍ റേഞ്ചേഴ്സിലെയും ഉദ്യോഗസ്ഥര്‍ പ്രശ്ന പരിഹാരത്തിനായി ഫ്‌ലാഗ് മീറ്റിംഗ് നടത്തുന്നുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by