Thiruvananthapuram

ഫുട്പാത്തുകള്‍ കയ്യേറി കച്ചവടം അവസാനിപ്പിക്കണം: പെരുന്താന്നി ജനസദസ്

Published by

തിരുവനന്തപുരം: ഫുട്പാത്തുകള്‍ ഉപയോഗിക്കാനാകാത്ത വിധം കച്ചവടക്കാര്‍ കയ്യേറിയെന്ന് പെരുന്താന്നിയിലെ ജനസദസ്. വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ഫുട്പാത്ത് കയ്യേറിയിരിക്കുന്നു. ഫുട്പാത്തിലെ പാര്‍ക്കിംഗ് രൂക്ഷമാണ്.

കൊച്ചുവേളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിപ്പെടാന്‍ ട്രെയിനുകള്‍ ഇല്ല , വാഹനങ്ങളില്ല. അരമണിക്കൂറിലധികം കാത്തുനില്‍ക്കേണ്ടി വരുന്നു. കൊച്ചുവേളി വികസിപ്പിച്ചതുകൊണ്ട് നഗരത്തില്‍ ഉള്ള യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല.

സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നഗരം മുഴുവന്‍ പ്രയോജനപ്പെടുത്തണം. വിമാനത്താവള വികസനം നടപ്പിലാക്കണം. ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നില്ല. അടിസ്ഥാന സൗകര്യത്തില്‍ മാറ്റം വന്നിട്ടില്ല. പക്ഷികള്‍ ഇടിക്കുമോ എന്ന ഭയപ്പാടോടെയാണ് പലപ്പോഴും വിമാനങ്ങള്‍ ഇറങ്ങുന്നത്. ഇതിനു കാരണം വിമാനത്താവളത്തിന് അടുത്തുള്ള അറവുശാലകള്‍ കാരണമാകുന്നു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം നടപ്പിലാക്കണം.

സാധാരണക്കാര്‍ക്ക് നടക്കാന്‍ പറ്റുന്ന രീതിയില്‍ റോഡുകള്‍ മാറണം. ജനമൈത്രി യോഗത്തില്‍ പറഞ്ഞിട്ടും നടപടിയില്ല. പുതിയ റോഡുകള്‍ ചെയ്യുന്നതിന് പിന്നാലെ വീണ്ടും കുത്തിക്കുഴിക്കുന്നു. വെള്ളപ്പൊക്കത്തിന് ആദ്യം പരിഹാരം കാണണം . ഫുട്പാത്തില്‍ ഉണ്ടെങ്കിലും റോഡില്‍ മാത്രം നടക്കുന്നവരുണ്ട്. വിഴിഞ്ഞം മുന്നില്‍ കണ്ടുള്ള വികസനമാണ് വേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു. പെരുന്താന്നി വാര്‍ഡിലെ ജനസദസ്സ് ആവശ്യപ്പെട്ടു. തുറമുഖത്തിന് വിഴിഞ്ഞം എന്ന പേര് മാറ്റി പോര്‍ട്ട് ഓഫ് ട്രിവാന്‍ഡ്രം എന്നാക്കണം. മെട്രോ നടപ്പിലാക്കേണ്ടത് വിഴിഞ്ഞം വരെ നീട്ടിക്കൊണ്ടുവരണമെന്നും അഭിപ്രായം ഉയര്‍ന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്‍.പത്മകുമാര്‍ ജനസദസ് ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ ചിഞ്ചു സുമേഷ്, സുധീര്‍ പെരുന്താന്നി, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, മുന്‍ എയര്‍ലൈന്‍ ക്യാപ്ടന്‍ എം.ജെ.കെ തമ്പി, ഡിഇഎസ്ആര്‍എ പ്രസിഡന്റ് പ്രകാഷ്, ഡോ.ഗോപകുമാര്‍, എംഎന്‍എസ്ആര്‍എ ഭാരവാഹികളായ മുരളീധരന്‍ നായര്‍, സുരേഷ് കുമാര്‍, അഞ്ജു, അനന്തകുമാര്‍, സുരേഷ് മോഹന്‍, എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by