ഗുവാഹത്തി: തോക്കിന്‍കുഴല്‍ എന്‌റെ നെറ്റിയില്‍ ചേര്‍ത്തുവച്ച് ഭീകരിലൊരാള്‍ അലറി: : ഉറക്കെ ചൊല്ല്, പേടിച്ചരണ്ട് ഞാന്‍ ചൊല്ലി: ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുള്ളാഹ്’.
പഹല്‍ഗാമില്‍ നടന്ന തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുള്ളാഹ്’ (അല്ലാഹു അല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവവുമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്.) എന്ന് ചൊല്ലാനറിഞ്ഞതു കൊണ്ടുമാത്രം അസം സര്‍വകലാശാലയിലെ ഒരു പ്രൊഫസറും കുടുംബവും വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ടു. ബരാക് വാലി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ദേബാഷിഷ് ഭട്ടാചാര്യയും ഭാര്യ മധുമിത ദാസ് ഭട്ടാചാര്യയും മകനുമാണ് രക്ഷപ്പെട്ടത്.
പ്രൊഫസറും കുടുംബവും പഹല്‍ഗാമിലൂടെ സഞ്ചരിക്കുമ്പോഴാണ് പൊടുന്നനെ വെടിയൊച്ച കേട്ടത്. ‘നോക്കുമ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍. ഞങ്ങള്‍ ഓടി ഒരു മരത്തിനു പിന്നില്‍ ഒളിച്ചു, എന്നിട്ടും ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു, തൊട്ടടുത്തു നിന്ന് മറ്റൊരുവെടിയൊച്ച കൂടി കേട്ടു രക്തം എന്‌റെ ഉടുപ്പില്‍ തെറിച്ചുവീണു. മുഖം മൂടിയ മറ്റൊരാള്‍ ഞങ്ങളെ പരിശോധിക്കുമ്പോള്‍ എന്റെ ചുറ്റുമുള്ള ചിലര്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. മറ്റെയാള്‍ എന്റെ നെറ്റിയില്‍ തോക്കിന്‍ കുഴല്‍ അമര്‍ത്തിയപ്പോള്‍ ഞാനും പതുക്കെ അങ്ങിനെ ചൊല്ലി. ഉറക്കെ ചൊല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു. വിറച്ചുകൊണ്ട് ഞാന്‍ ഉച്ചത്തില്‍ അത് ആവര്‍ത്തിച്ചു. അതോടെ അയാള്‍ ഞങ്ങളെ വിട്ടു പോയി. ‘ ഭട്ടാചാര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: