ന്യൂദല്‍ഹി:’ ഇരയായവരെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിയ്‌ക്കുന്നു നിങ്ങള്‍ തനിച്ചല്ല’ എന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട നടന്‍ മോഹന്‍ലാലിന് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ഇനി ഇവരെക്കൂടി വെള്ളപൂശി ഒരു സിനിമയെടുക്ക് ഖുറേഷിയേട്ടാ….ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശിക്കൊണ്ട് പടത്തില്‍ ഡയലോഗടിച്ച് മറിഞ്ഞ ഖുറേഷിയേട്ടന്‍ ഹൃദയം വേദനിക്കുന്നതിന് നാട്ടുകാര്‍ വിലകൊടുക്കില്ല… തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങളാണ് മോഹന്‍ലാലിനെതിരെ ഉയരുന്നത്.
അതേ സമയം, നടന്‍ ഉണ്ണി മുകുന്ദന്റെ പഹല്‍ഗാം ആക്രമണത്തിനെതിരായ പ്രതിഷേധം ജനം ഏറ്റെടുത്തു. അതുപോലെ അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം(എല്ലാ കണ്ണുകളും പഹല്‍ഗാമിലേക്ക്) എന്ന ഓണ്‍ലൈന്‍ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വരുന്നുണ്ട്.
ദേശീയ തലത്തില്‍ നടക്കുന്ന ഓള്‍ അയ്സ് ഓണ്‍ പഹല്‍ഗാം എന്ന ഓണ്‍ലൈന്‍ ക്യാമ്പയിന് പിന്തുണയുമായി എത്തിയ തെലുങ്കു നടന്‍ രാം ചരണ്‍, ഹിന്ദി നടന്‍ രണ്‍ദീപ് ഹൂഡ എന്നിവരുടെ പോസ്റ്റുകള്‍ക്ക് വന്‍കയ്യടിയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: